മൈക്രോവേവ്‌ ഓവൻ ഉപയോഗിക്കുമ്പോൾ...
1. മൈക്രോവേവ്‌ ഓവൻ സാധാരണ ഇലക്ടിക്‌ സ്റ്റവ്നേക്കാളും 50% കുറച്ച്‌ ഊർജ്ജമേ ഉപയോഗിക്കുന്നുള്ളു.
2. വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ മൈക്രോവേവ്‌ ഓവൻ ഉപയോഗിക്കാതിരിക്കുക.
3. ഓവൻ ഇടയ്ക്കിടയ്ക്ക്‌ തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25 ഡിഗ്രി സെൽഷ്യസ് ചൂടാണ്‌ നഷ്ടപ്പെടുന്നത്‌.
4. ആഹാര പദാർത്ഥങ്ങൾ നന്നായി പാകമാകുന്നതിന്‌ കുറച്ച്‌ മുമ്പ്‌ തന്നെ ഓവൻ ഓഫ്‌ ആകുന്ന തരത്തിൽ ടൈമർ ക്രമീകരിക്കുക.
5. ബ്രഡ്‌, പേസ്ട്രി മുതലായ ചുരുക്കം ചില ആഹാര പ്രദാർത്ഥങ്ങൾക്ക്‌ മാത്രമേ പ്രീ ഹീറ്റിങ്‌ ആവശ്യമുള്ളു.
6. ഒരുമിച്ച്‌ ഭക്ഷണം കഴിക്കുക. എല്ലാവർക്കുമുള്ള ആഹാരപദാർത്ഥങ്ങൾ ഒരേ സമയം മൈക്രോ ഓവനിൽ വെച്ച്‌ ചൂടാക്കി എടുക്കുക.
7. മൈക്രോവേവ് ഓവന്റെ വാതിൽ ഭദ്രമായി അടച്ചതിനുശേഷം മാത്രമേ അത് പ്രവർത്തിപ്പിക്കാവൂ. എപ്പോഴും ഓഫാക്കിയതിനുശേഷം മാത്രം വാതിൽ തുറക്കുക.
8. മൈക്രോവേവിൽ പാചകം ചെയ്ത ആഹാരപദാർഥങ്ങളിൽ അണുവികിരണമില്ല. മറിച്ചുള്ളത് തെറ്റിദ്ധാരണ മാത്രം.

Ref: https://www.facebook.com/ksebl/