ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ നിയോ ക്യുഎൽഇഡി ടിവികളുടെ പുതിയ പ്രീമിയം ലൈനപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി പുതുമയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് നിയോ ക്യുഎൽഇഡി ടിവികൾ പുറത്തിറക്കിയിരിക്കുന്നത്. നിയോ ക്യുഎൽഇഡി 8കെ ടിവികൾ രണ്ട് മോഡലുകളിൽ ലഭ്യമാണ് - ക്യുഎൻ 800 എ (75 ഇഞ്ച്, 65 ഇഞ്ച്), ക്യുഎൻ 900 എ (85 ഇഞ്ച്).

2021 നിയോ ക്യുഎൽഇഡി 4കെ ടിവി ലൈനപ്പ് രണ്ട് മോഡലുകളിലും ലഭ്യമാണ് - ക്യുഎൻ 85 എ (75, 65, 55 ഇഞ്ച്), ക്യുഎൻ 90 എ (85, 65, 55, 50 ഇഞ്ച്). നിയോ ക്യുഎൽഇഡി ടിവി ശ്രേണിയുടെ വില 99,990 രൂപ മുതലാണ് തുടങ്ങുന്നത്. ഉൽപന്നങ്ങൾ ഗ്രാൻഡ് ഷോറൂമിലടക്കം എല്ലാ  സാംസങ് റീട്ടെയിൽ സ്റ്റോറുകളിലും പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ, മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ലഭ്യമായിരിക്കും.


പ്രീ-ബുക്കിങ് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് നിയോ ക്യുഎൽഇഡി ടിവികൾക്കൊപ്പം ഗാലക്സി ടാബ് എസ് 7 പ്ലസ്, ഗാലക്സി ടാബ് എസ് 6 ലൈറ്റ് എൽടിഇ, 20,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയും ലഭിച്ചേക്കും. ഏപ്രിൽ 15 മുതൽ 18 വരെ സാംസങ്ങിന്റെ ഔദ്യോഗിക ഓൺ‌ലൈൻ സ്റ്റോർ വഴി പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഇളവുകൾ ആദ്യം ലഭിക്കുക. ഏപ്രിൽ 19 മുതൽ 30 വരെ ഇതേ പ്രീ-ബുക്കിങ് ഓഫറുകൾ ഫ്ലിപ്കാർട്ട്, ആമസോൺ, പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് സ്റ്റോറുകളിലും ലഭ്യമായിരിക്കും.


നിയോ ക്യുഎൽഇഡി ടിവിയിലെ പ്രധാന ഫീച്ചറുകളിലൊന്ന് ക്വാണ്ടം മിനി എൽഇഡിയാണ്. ഈ മിനി എൽഇഡികൾ സാധാരണ എൽഇഡികളേക്കാൾ 40 മടങ്ങ് ചെറുതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് മികച്ച വെളിച്ചവും ദൃശ്യ മികവും കാണിക്കാൻ അനുവദിക്കുന്നു. ഇത് ഇരുണ്ട പ്രദേശങ്ങളെ ഇരുണ്ടതും തിളക്കമുള്ള പ്രദേശങ്ങളെ തെളിച്ചമുള്ളതാക്കുന്നതിൽ മികച്ചുനിൽക്കുന്നു. തൽഫലമായി കൂടുതൽ ആഴത്തിലുള്ള എച്ച്ഡിആർ അനുഭവം ലഭിക്കുന്നുണ്ട്.


നിയോ ക്യുഎൽഇഡി ടിവികൾ സാംസങ്ങിന്റെ നിയോ ക്വാണ്ടം പ്രോസസറുമായാണ് വരുന്നത്. ഇൻപുട്ട് ഗുണനിലവാരം പരിഗണിക്കാതെ പ്രോസസറിന് ചിത്രത്തിന്റെ ഗുണനിലവാരം 4 കെ, 8 കെ പിക്ചർ ഔട്ട്‌പുട്ടിലേക്ക് ഒപ്റ്റിമൈസ് ചെയ്യാൻ കഴിയും.


ഗെയിമിങ്ങിനായി മോഷൻ എക്‌സിലറേറ്റർ ടർബോ പ്ലസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിരിക്കുന്നു. നിയോ ക്യുഎൽഇഡി ടിവി മോഡലുകളിൽ ഗെയിമിങ് കേന്ദ്രീകരിച്ചുള്ള ഒട്ടേറെ സവിശേഷതകളുമുണ്ട്. ഇതിനായി ഉയർന്ന ഫ്രെയിം റേറ്റ്, വിആർആർ (വേരിയബിൾ റിഫ്രെഷ് റേറ്റ്), എ‌എൽഎൽ‌എം (ഓട്ടോ ലോ ലാറ്റൻസി മോഡ്), ഇ‌എ‌ആർ‌സി (എൻഹാസ്ഡ് ഓഡിയോ റിട്ടേൺ ചാനൽ) തുടങ്ങി സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.


4K QN85A ടെലിവിഷനുകൾ 55 ഇഞ്ചിന്റെ ഡിസ്പ്ലേ ,65 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്


Samsung Neo QLED QN900A ടെലിവിഷനുകൾ 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മാത്രമാണ് ലഭിക്കുന്നത് .8കെ സപ്പോർട്ട് ,7680 x 4320 പിക്സൽ റെസലൂഷൻ ,HDR 10, HSR 10+, HLG സപ്പോർട്ട് എന്നിവ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകൾക്ക് 80W ഔട്ട് പുട്ട് സൗണ്ട് ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 4 HDMI പോർട്ടുകൾ , 3 USB പോർട്ടുകൾ, LAN പോർട്ടുകൾ, ഒപ്റ്റിക്കൽ പോർട്ടുകൾ, Bluetooth 5.2 കൂടാതെ  Wi-Fi 6 എന്നിവ ലഭിക്കുന്നതാണ് . 85 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ  SAMSUNG NEO QLED QN900A ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 13,49,990 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 8കെ സപ്പോർട്ടിൽ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ SAMSUNG NEO QLED QN800A മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 3,89,990 രൂപയും ആണ് വില വരുന്നത് .75 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾ വില ഇത് വരെ ലിസ്റ്റ് ചെയ്തട്ടില്ല .


നിയോ ക്യുഎൽഇഡി ടിവികൾക്ക് ശക്തി പകരാൻ സാംസങ് പ്രൊപ്രൈറ്ററി നിയോ ക്വാണ്ടം പ്രോസസർ നൽകിയിരിക്കുന്നു. ഉയർന്ന നിലവാരമുള്ള പ്രോസസ്സിംഗ് ചിപ്പ് ഇൻപുട്ട് ഗുണനിലവാരം കണക്കിലെടുക്കാതെ ചിത്രത്തിൻറെ ഗുണനിലവാരം 4 കെ, 8 കെ ഔട്ട്‌പുട്ടിലേക്ക് ഒപ്റ്റിമൈസ് ചെയ്യുമെന്ന് അവകാശപ്പെടുന്നു. ഒരു സൂപ്പർ അൾട്രാ-വൈഡ് ഗെയിം കാഴ്‌ചയും ഡെഡിക്കേറ്റഡ് ഗെയിം ബാർ ഉപയോഗിച്ച് പിസി, കൺസോൾ ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മോഷൻ എക്‌സിലറേറ്റർ ടർബോ + സവിശേഷതയും പുതിയ ടിവി ലൈനപ്പിൽ ഉണ്ട്. കാലതാമസം കുറയ്‌ക്കുന്നതിനും തടസ്സങ്ങൾ ഒഴിവാക്കുന്നതിനുമായി ഒരു ഓട്ടോ ലോ ലേറ്റൻസി മോഡും ഉണ്ട്.


ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള സവിശേഷതകൾക്ക് പുറമേ, റൂം നിറഞ്ഞ ഓഡിയോ എക്സ്പിരിയൻസ് നൽകുന്നതിന് ഒബ്ജക്റ്റ് ട്രാക്കിംഗ് സൗണ്ട് പ്രോ, സ്പേസ് ഫിറ്റ് സൗണ്ട് തുടങ്ങിയ സവിശേഷതകളും നിയോ ക്യുഎൽഇഡി ടിവി ലൈനപ്പിൽ ഉണ്ട്. സീരിസിലെ നിയോ ക്യുഎൽഇഡി 8 കെ ടിവികൾ ഇൻഫിനിറ്റി വൺ ഡിസൈനിനൊപ്പം വരുന്നു. അത് മികച്ച വ്യൂയിങിനായി ബെസെൽ-ലെസ്സ് സ്ക്രീൻ നൽകുന്നു. ഏകീകൃത കേബിൾ മാനേജുമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ലിം വൺ കണക്റ്റ് ബോക്സിലും 8 കെ മോഡലുകൾ ബന്ധിപ്പിക്കാനാകും. സാംസങ് നിയോ ക്യുഎൽഇഡി 4 കെ ടിവികൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് പാനലുകളിൽ രണ്ട് വർഷത്തെ വാറണ്ടിയും 10 വർഷത്തെ സ്‌ക്രീൻ ബേൺ-ഇൻ വാറണ്ടിയും ലഭിക്കും. നിയോ ക്യുഎൽഇഡി 8 കെ ടിവി മോഡലുകൾക്ക് രണ്ട് വർഷത്തെ പാനൽ വാറന്റി മാത്രമേ ലഭിക്കൂകയുള്ളു.